2025 ഡിസംബർ മാസത്തിലെ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാഫലം പരിശോധിക്കാം. ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
ന്യൂഡൽഹി: 2025 ഡിസംബറിൽ നടന്ന യുജിസി നെറ്റ് പരീക്ഷാഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷാഫലത്തിനൊപ്പം മുഴുവൻ വിഷയങ്ങളുടെയും ഫൈനൽ ആൻസർ കീയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in ലൂടെ ഫലം പരിശോധിക്കാം. ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
- ugcnet.nta.nic.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
- ഹോംപേജിലെ റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും സെക്യൂരിറ്റി പിന്നും നൽകി ലോഗിൻ ചെയ്യുക.
- സ്ക്രീനിൽ സ്കോർ കാർഡ് ലഭ്യമാകും.
- തുടരാവശ്യങ്ങൾക്കായി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിച്ച്ഡി പ്രവേശനം എന്നിവയുടെ യോഗ്യത നിർണയിക്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. പ്രൊവിഷണൽ ആൻസർക്കെതിരായ നിർദേശങ്ങൾ അടക്കം അവലോകനം ചെയ്താണ് ഫൈനൽ ആൻസർ കീ തയ്യാറാക്കിയത്.
സികോർ കാർഡിൽ ഒന്ന്, രണ്ട് പേപ്പറുകളുടെ മാർക്ക്, ടോട്ടൽ മാർക്ക്, പേർസൻ്റൈൽ സ്കോർ, ക്വാളിഫയിങ് സ്റ്റാറ്റസ് എന്നിവ ആണ് ഉൾക്കൊള്ളുന്നത്. പരീക്ഷാഫലത്തിനൊപ്പം കട്ട്-ഓഫ് മാർക്കും പ്രസിദ്ധീകരിക്കും. വിഷയവും, ജനറൽ, ഒബിസി, എസ്‍സി, എസ്‍ടി, ഇഡബ്ലുഎസ് എന്നീ വിഭാഗങ്ങളും അനുസരിച്ചു കട്ട്-ഓഫിൽ മാറ്റമുണ്ടാകും. കട്ട്‍-ഓഫ് മാർക്കിന് മുകളിൽ മാർക്ക് നേടിയ ഉദ്യോഗാർഥികളാണ് യോഗ്യത നേടുക.







