ജലദോഷം, ചുമ, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും
വാഴപ്പിണ്ടിക്ക് നിറയെ ഔഷധ ഗുണങ്ങളുണ്ട്. പോഷകസമൃദ്ധമായൊരു ഭക്ഷണം കൂടിയാണിത്. വാഴപ്പിണ്ടി എണ്ണമറ്റ ആരോഗ്യഗുണങ്ങൾ നൽകുന്നു. ഇവയ്ക്ക് വൃക്കയിലെ കല്ലുകൾ അലിയിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, ജലദോഷം, ചുമ, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വാഴപ്പിണ്ടി സഹായിക്കും.
വാഴപ്പിണ്ടിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് രക്തം ശുദ്ധീകരിക്കാനും അമിതവണ്ണം കുറയ്ക്കാനുമുള്ള കഴിവുണ്ട്. ആഴ്ചയിൽ മൂന്ന് തവണ ഭക്ഷണത്തിൽ വാഴപ്പിണ്ടി ഉൾപ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്. വാഴപ്പിണ്ടി കൊണ്ടുള്ള തോരൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. വീരൻവീടിന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ചേരുവകൾ
- വാഴപ്പിണ്ടി -1 വലിയ കഷണം
- കടല – 2 ടേബിൾസ്പൂൺ
- മുളകുപൊടി – 1/2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- എണ്ണ – 1 ടേബിൾസ്പൂൺ
- കടുക് – 1 ടേബിൾസ്പൂൺ
പരിപ്പ് – 1 ടേബിൾസ്പൂൺ - 10 ചെറിയ ഉള്ളി (അരിഞ്ഞത്)
- കറിവേപ്പില
- ആദ്യം ഉള്ളി ചെറുതായി മുറിക്കുക. വാഴപ്പിണ്ടി തൊലി കളഞ്ഞ് വൃത്തിയാക്കി മുറിക്കുക. വാഴപ്പിണ്ടി വെള്ളത്തിൽ നന്നായി കഴുകിയശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം വാഴപ്പിണ്ടിയും പരിപ്പും കുറച്ച് മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ഒരു പാൻ സ്റ്റൗവിൽ വയ്ക്കുക, എണ്ണ ഒഴിച്ച്
- എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക. തുടർന്ന് ഉള്ളി, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ച വാഴപ്പിണ്ടി ചേർത്ത് ഇളക്കുക. പിന്നീട് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം മുഴുവൻ വറ്റിച്ച്, വാഴത്തണ്ടുകൾ വെന്തു കഴിയുമ്പോൾ സ്റ്റൗവിൽ നിന്ന് മാറ്റുക.







