മുഖ്യമന്ത്രിയുടെ സമയംകൊല്ലി പ്രസംഗം ; മുല്ലപ്പള്ളി രാമചന്ദ്രൻ

0
121

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷം ചൂണ്ടിക്കാണിച്ച അഴിമതിയാരോപണങ്ങൾക്കും അവിശ്വാസ പ്രമേയത്തിനും മറുപടിയായി സമയംകൊല്ലി പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് മുല്ലപ്പള്ളി വിമർശിച്ചു. അറുബോറൻ പ്രസംഗം നടത്തിയെന്നല്ലാതെ ഒരു കാര്യത്തിന് പോലും മറുപടി പറയാനും മുഖ്യമന്ത്രി തയ്യാറായിട്ടില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.

അവസരവാദപരമായ സമീപനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊതുവായി എടുക്കുന്നത്. ലക്ഷ്യം താൽകാലിക നേട്ടങ്ങൾ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജോസ് കെ മാണിയുടെ നിലപാട് സംബന്ധിച്ച് വിശദമായ ചര്‍ച്ച മൂന്നിന് യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here