വണ്ടാനം മെഡിക്കൽ കോളേജിൽ മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

0
101

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്. എന്നാൽ കൊവിഡ് പ്രതിരോധത്തിൽ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ല രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി ആശുപത്രിയിലെ മറ്റ് ജീവനക്കാരും സമ്പര്‍ക്കത്തിലായിട്ടുണ്ട്. ഇതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

കൊവിഡിന്‍റെ തീവ്ര വ്യാപനം നേരിടാൻ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ജീവൻ രക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 865 വെന്‍റിലേറ്ററുകൾ പുതിയതായി വാങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെയാണിത്. ആംബുലൻസുകളിലടക്കം ഓക്സിജൻ സംവിധാനവും ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here