ലക്നൗ : കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സാമൂഹിക, മത പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി യോഗി സര്‍ക്കാര്‍. അടുത്ത മാസം 30ാം തിയതി വരെയാണ് പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സാമൂഹിക, മത പരിപാടികള്‍ക്ക് അടുത്തമാസം 30 വരെ അനുമതി ലഭിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടിയ വിവരം ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്നിഷ് അവാസ്തിയാണ് അറിയിച്ചത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ആഴ്ചയില്‍ രണ്ട് ദിവസം ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ അടുത്ത മാസവും തുടരും. സംസ്ഥാനത്ത് വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവാസ്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.