തിരുവനന്തപുരം: ജോസ് പക്ഷത്തെ ഇടതുമുന്നണിയോടൊപ്പം ഒപ്പം കൂട്ടാന്‍ സിപിഎം നീക്കം. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
യുഡിഎഫ് വിട്ട കേരളകോൺഗ്രസ് (എം) ജോസ് പക്ഷത്തിനു വരവേൽപ് സൂചന നൽകിയാണ് കോടിയേരിയുടെ നിലപാട്. യുഡിഎഫ് വിട്ടുവരുന്നവരുടെ കാര്യത്തിലെ നിലപാട് എൽഡിഎഫ് ചർച്ചയിലൂടെ സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.