ഞെട്ടിച്ച് സ്വർണവില; ഇന്നും വൻ കുതിപ്പ്

0
30

സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങി. ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും വർധിച്ചു. 92600 രൂപയാണ് പവൻ വില. ഇതോടെ ഒരു പവൻ സ്വർണം ആഭരണമായി വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വീണ്ടും നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ രാവിലെയും ഉച്ചയ്‌ക്കുമായി ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കൂടിയിരുന്നു. തുടർച്ചയായ വില വർധനവിന് ശേഷം വീണ്ടും കുറയുന്നതിനിടെ ആയിരുന്നു ഈ അപ്രതീക്ഷിത കുതിപ്പ്. കേരളത്തിൽ ഒക്‌ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 12170 രൂപയും വരെ എത്തിയിരുന്നു. എക്കാലത്തെയും റെക്കോഡ് വില ആയിരുന്നു ഇത്.

അന്താരാഷ്ട്ര സ്വർണവിലയും ഒക്ടോബർ 17ന് 4380 ഡോളറിലേക്ക് കുതിച്ചെത്തിയതിനു ശേഷം 3885 ഡോളർ വരെ കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വർധിക്കുന്നത്. ഏകദേശം 10 ശതമാനത്തിൽ അധികം വിലയിൽ മാറ്റം വന്നിരുന്നു.

അന്താരാഷ്ട്ര സ്വർണവില 3885 ലേക്ക് താഴ്ന്നതിനുശേഷം ചെറുതായി ഉയർന്ന് 4000 ഡോളർ കടന്നതിനുശേഷം 4150 ഡോളറിലേക്ക് ഒറ്റയടിക്ക് വർധിക്കുക ആണുണ്ടായത്. നിലവിൽ അന്താരാഷ്ട്ര സ്വർണവില 4146 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.69 രൂപയും ആണ്.

കഴിഞ്ഞ 15 വർഷത്തെ വിലനിലവാരങ്ങൾ അനുസരിച്ച് ഒക്ടോബർ മാസത്തോടെ വില കുറയുകയും, അതിനുശേഷം നവംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 10 -20%. വരെ ഉയരുന്ന കാഴ്‌ചയുമാണ് കണ്ടുവരുന്നതെന്ന്’ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു.

സ്വർണ വില കുറഞ്ഞു വന്നപ്പോൾ വ്യാപാരത്തോത് ഉയർന്നിരുന്നു. ഇനി വീണ്ടും ആഭരണ വിപണി മങ്ങാനാണ് സാധ്യത. അതേ സമയം വില മാറ്റം ഓഹരി വിപണിയെ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here