മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

0
83

മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിന് എതിരെയാണ് നടപടി. പാര്‍ട്ടിക്ക് ദോഷകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ഡിസിസിയുടെ വാര്‍ത്താക്കുറിപ്പ്.

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും വേദിയില്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അതേസമയം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിട്ടും വേദിയിലെത്തിയ അസീസിനെ ഗണേഷ് കുമാര്‍ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഏഴര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വെട്ടിക്കവല ചക്കുവരിക്കല്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് തലവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് ഇടത് മന്ത്രി കെബി ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തിയത്. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നു വിശേഷിപ്പിച്ച അസീസ്, ഒരു പടി കൂടി കടന്ന് ഗണേഷ് കുമാറിനുള്ള വോട്ട് അഭ്യര്‍ഥനയും വേദിയില്‍ നടത്തി. പ്രഖ്യാപനം എത്തും മുമ്പേ വോട്ട് തേടുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കളെ അസീസ് വിമര്‍ശിച്ചു.

പഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസില്‍ ഉദ്ഘാടകനായെത്തിയ മന്ത്രി ഗണേഷ് കുമാര്‍ അസീസിനെയും അഭിനന്ദിച്ചു. വേദിയിലുണ്ടായിരുന്ന ബിജെപി പ്രതിനിധിയായ ഗ്രാമപഞ്ചായത്തംഗം രതീഷ് ഇരണൂരിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് അസീസ് പാര്‍ട്ടി നേതൃത്വവുമായി ഇടയാനുള്ള കാരണമെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here