ശുദ്ധവായു വേണോ? ഈ ഇൻഡോർ പ്ലാൻ്റ്സ് കൊണ്ട് വീട് അലങ്കരിക്കൂ…

0
24
Group of Aloe Vera Plant growth in farmMore Aloe Vera image:

മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും വളരെ സുപ്രധാനമാണ് ശുദ്ധവായു. വീടിനകത്ത് ശുദ്ധ വായു ലഭിക്കാൻ വിഷവാതകങ്ങളെ ആഗികരണം ചെയ്യുന്ന ഈ ചെടികള്‍ നട്ടാൽ മതി എന്നാണ് വിദഗ്‌ധർ പറയുന്നത്.

ഇന്ത്യയിലെ ഉഷ്‌ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി വായുശുദ്ധീകരണ ചെടികളുണ്ട്. കേരളത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വളരുന്ന ഈ ചെടികള്‍ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്ലാൻ്റ്സ് കൊണ്ട് വീട് അലങ്കരിക്കുന്നത് പല തരത്തിലും ഗുണം ചെയ്യുമെന്ന് വിദഗ്‌ധർ പറയുന്നു.

ബാല്‍ക്കണിയില്‍ ചെറിയ ചട്ടിയിൽ വളർത്താവുന്ന ഈ ചെടികള്‍ക്ക് വേറെയും ഉണ്ട് ഗുണങ്ങള്‍. വായു ശുദ്ധീകരണം ചെയ്യുന്ന ചെടികള്‍ വളര്‍ത്തുന്നത് വിഷവാതകങ്ങളെ ആഗിരണം ചെയ്യുന്നതിനും സഹായിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ വീടിനുള്ളിലോ, ബാൽക്കണിയിലോ, തണലുള്ള പുറത്തെ സ്ഥലങ്ങളിലോ ചെറിയ ചട്ടികളില്‍ ഇവ വളര്‍ത്താവുന്നതാണ്.

1. സ്‌നേക്ക് പ്ലാൻ്റ് (സാൻസെവേറിയ ട്രൈഫാസിയാറ്റ)

രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡിനെ ഓക്‌സിജനാക്കി മാറ്റാന്‍ കഴിവുള്ള സസ്യമാണിത്. ഫോർമാൽഡിഹൈഡ്, ബെൻസീൻ പോലുള്ള വിഷവസ്‌തുക്കളെ ആഗിരണം ചെയ്യാനും ഈ ചെടിയ്ക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത.

“അമ്മായിയമ്മയുടെ നാവ്” എന്നും ഈ ചെടി അറിയപ്പെടുന്നു. കുറഞ്ഞ പരിപാലനം കൊടുത്താല്‍ മതി ഇവ തഴച്ച് വളരും. ചെറിയ സൂര്യപ്രകാശത്തില്‍ വളരാന്‍ കഴിയുന്നത് കൊണ്ട് തന്നെ ഇവയെ ബാല്‍ക്കണിയില്‍ വളർത്താന്‍ എളുപ്പമാണ്. കൂടാതെ ഇടയ്ക്കിടെ നനയ്‌ക്കേണ്ട ആവശ്യവുമില്ല. സമയം കിട്ടുമ്പോള്‍ വളരെക്കുറച്ച് വെള്ളം ഒഴിച്ച് കൊടുത്താല്‍ മതി.

2. മണി പ്ലാൻ്റ് (എപ്പിപ്രെംനം ഓറിയം)

ഫോർമാൽഡിഹൈഡ്, ബെൻസീൻ, സൈലീൻ തുടങ്ങിയ ഇൻഡോർ മലിനീകരണ വസ്‌തുക്കളെ കാര്യക്ഷമമായി നീക്കംചെയ്യാന്‍ കഴിയുന്ന സസ്യമാണിത്. മണി പ്ലാൻ്റ് അഥവാ ഗോൾഡൻ പോത്തോസ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ഇൻഡോർ സസ്യമാണ്. ഇവയെ മണ്ണിലോ വെള്ളത്തിലോ വളർത്താം.

3. പീസ് ലില്ലി (സ്‌പാത്തിഫില്ലം)

വിഷവസ്‌തുക്കളെ നീക്കം ചെയ്യാന്‍ കഴിയുന്ന സസ്യമാണിത്. മനോഹരമായ വെളുത്ത പൂക്കൾ കൊണ്ടും സമൃദ്ധമായ പച്ച ഇലകൾ കൊണ്ടും ഈ സസ്യം പ്രശസ്‌തമാണ്. കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ ഇത് വളരുന്നു.

4. കറ്റാർ വാഴ (കറ്റാർ ബാർബഡെൻസിസ് മില്ലർ)

രാത്രിയിൽ ഓക്‌സിജൻ പുറത്തുവിടുകയും വായുവിൽ നിന്ന് ഫോർമാൽഡിഹൈഡും ബെൻസീനും നീക്കം ചെയ്യാനും കഴിവുള്ള ചെടിയാണിത്. ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട കറ്റാർ വാഴ ഒരു മികച്ച എയർ പ്യൂരിഫയർ കൂടിയാണ്. കൂടാതെ ഇത് വരണ്ട മണ്ണിലും വളരുന്നു.

5. സ്പൈഡർ പ്ലാൻ്റ് (ക്ലോറോഫൈറ്റം കോമോസം)

സൂര്യപ്രകാശമോ അമിതമായ നനവോ ആവശ്യമില്ലാത്ത ഒരു എയർ പ്യൂരിഫയറാണ് സ്പൈഡർ പ്ലാൻ്റ്. ചിലന്തി പോലുള്ള ഇലകളാണ് ഈ സസ്യത്തിൻ്റെ സവിശേഷത. ബാല്‍ക്കണിയിലും റൂമിലും ചെറിയ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഇവ വളര്‍ത്താവുന്നതാണ്.

6.തുളസി (ഒസിമം ടെനുയിഫ്ലോറം)

സാധാരണയായി തുളസി എന്നറിയപ്പെടുന്ന ഈ സസ്യം സാധാരണയായി എല്ലാ വീടുകളിലും കാണപ്പെടുന്നു. ഇത് ആരോഗ്യ ഗുണങ്ങൾ നൽകുക മാത്രമല്ല, വായു ശുദ്ധീകരിക്കുകയും ചെയ്യുന്ന സസ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here