യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഐസ്ക്രീം, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാവുക.
സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന സ്റ്റോർ ദീർഘദൂര യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജകനകരമാകും. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേ യുടെ സമീപം ഏകദേശം 200 ചതുരശ്ര അടി സ്ഥലത്താണ് സപ്ലൈകോ ഗോ സജ്ജീകരിച്ചിരിക്കുന്നത്.
ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ നഗരസഭ മേയർ വി.കെ. മിനിമോൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. സപ്ലൈകോ മാനേജിങ് ഡയറക്ടർ വി എം ജയകൃഷ്ണൻ, വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടർ ഗ്രന്ഥേ സായി കൃഷ്ണ, നഗരസഭ കൗൺസിലർ വി പി ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആൻറണി പൈനുതറ, ഹംസ മൂലയിൽ, ഇ എം മൈക്കിൾ, എ ജി ഉദയകുമാർ, പി കെ സുധീർ, അഡ്വ എസ് സജി, സപ്ലൈകോ ജനറൽ മാനേജർ എം യു ബിജു തുടങ്ങിയവർ പങ്കെടുക്കും.
ഹോർട്ടി കോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു
അതേസമയം സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഹോർട്ടികോർപ്പിൻ്റെനേതൃത്വത്തിൽ കാക്കനാട്ട് നിർമ്മിച്ച സംയോജിത പാക്ക് ഹൗസ് ഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയെ ആധുനികവത്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർക്ക് വിളവെടുപ്പിന് മുൻപും വിളവെടുപ്പിന് ശേഷവും എന്തെല്ലാം സൗകര്യങ്ങൾ ആവശ്യമുണ്ടോ ആ സൗകര്യങ്ങൾ മുഴുവൻ ഒരുക്കി കൊടുക്കുക എന്നുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ പാക്ക് ഹൗസ് തയ്യാറാക്കിയത്. സംഭരണം, മൂല്യ വർദ്ധന, പാക്കിങ് , കോൾഡ് സ്റ്റോറേജ് , കയറ്റുമതി വിപണന മേഖലകളിലേക്കുള്ള ബന്ധപ്പെടുത്തൽ തുടങ്ങിയ വിവിധ മേഖലകളിൽ കർഷകരെ സംരക്ഷിച്ചും അടുപ്പിച്ചും ചേർത്ത് നിർത്തിയും ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്യാനുള്ള ദീർഘവീക്ഷണമുള്ള സമീപനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിന് സംഭരണം, ഗ്രേഡിങ്, പാക്കേജിങ്, മൂല്യവർധന, കയറ്റുമതി തുടങ്ങിയ മേഖലകളിൽ ആധുനിക സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.








