സൈനികാഭ്യാസവുമായി ഇന്ത്യന്‍ ആര്‍മി. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ സൈന്യത്തെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം.
സൈനികാഭ്യാസ പ്രകടനം നടത്തി ഇന്ത്യൻ ആര്‍മി. ത്രിശൂൽ സൈനികാഭ്യാസത്തിൻ്റെ ഭാഗമായി ബ്രഹ്മശിര എന്ന പേരിൽ റാൻ ആൻഡ് ക്രീക്ക് സെക്‌ടറിൽ വച്ചാണ് അഭ്യാസ പ്രകടനം നടന്നത്. കര, കടൽ, വ്യോമ മേഖലകളിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നീ സേനാവിഭാഗങ്ങൾ സംയോജിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത്.
ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള സൈനിക-സിവിൽ ഫ്യൂഷനെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം വിവിധ മേഖലകളിൽ വേഗത്തിലും ഏകോപിതവുമായ നിർണായകമായ പ്രതികരണങ്ങൾ നൽകാനുള്ള സായുധ സേനയുടെ കഴിവും ഇത് എടുത്ത് കാണിക്കുന്നു. സംയോജനം, ആത്മനിർഭരത, നവീകരണം എന്നിവയോടുള്ള സായുധ സേനയുടെ പ്രതിബദ്ധതയുടെ തെളിവാണ് തൃശൂൽ സൈനികാഭ്യാസം.
കര, കടൽ, വ്യോമ മേഖലകളിലെ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രവർത്തനശേഷിയെക്കുറിച്ച് അറിയിക്കുവാനും സൈനിക-സിവിൽ ഫ്യൂഷനോടും രാഷ്ട്രത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കാനും ഇത് സഹായിക്കുന്നു. സംയുക്ത ടാസ്‌ക് ഫോഴ്‌സ്, അത്യാധുനിക സംയുക്ത നിയന്ത്രണ കേന്ദ്രം, മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായുള്ള ശക്തമായ പ്രവർത്തന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ഇത് സൂചിപ്പിക്കുന്നു.
വിവിധ മേഖലകളിലെ സായുധ സേനയുടെ കഴിവുകളെ പ്രതിഫലിപ്പിക്കുകയും പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യലാണ് സൈനികാഭ്യാസം. ഇലക്ട്രോണിക് യുദ്ധം, സൈബർ, ഡ്രോൺ, കൗണ്ടർ-ഡ്രോൺ പ്രവർത്തനങ്ങൾ, ഇൻ്റലിജൻസ്, സർവൈലൻസ്, റെക്കണൈസൻസ്, എയർ ഡിഫൻസ് കൺട്രോൾ, റിപ്പോർട്ടിങ് എന്നിവയാണ് അഭ്യാസങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കര, കടൽ, വ്യോമ സംയോജനത്തിലൂടെ വെർച്വൽ, ഭൗതിക മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള മൂന്ന് സേനകളുടേയും സന്നദ്ധത ഇത് ചൂണ്ടിക്കാട്ടുന്നു. താർ മരുഭൂമിയിൽ ദക്ഷിണ കമാൻഡ് നടത്തുന്ന മാരുജ്വാല, അഖണ്ഡ് പ്രഹാർ എന്നീ തീവ്രമായ പരിശീലങ്ങൾ നടന്ന് വരികയാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിലെ ചെയ്യേണ്ട ആയുധ പ്രവർത്തനങ്ങൾ, സംയുക്ത വെടിനിർത്തൽ എന്നിവയെക്കുറിച്ചാണ് ഇത് പറയുന്നത്.
ഒരു മെഗാ യുദ്ധാഭ്യാസത്തിൽ പരിശീലനം അവസാനിക്കും, കർശനമായ പരിശീലനത്തിലൂടെയും പ്രവർത്തനങ്ങളിലൂടേയും രാജ്യത്തോടുള്ള സൈന്യത്തിൻ്റെ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു. യുദ്ധത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവുമായി പൊരുത്തപ്പെടുന്നതിനായി, സംയോജനം, സേനാ പുനഃസംഘടന, ആധുനിവത്‌കരണവും സാങ്കേതിക ഇൻഫ്യൂഷനും, സംവിധാനങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തൽ, മനുഷ്യവിഭവശേഷിയുടെ കഴിവുകൾ മെച്ചപ്പെടുത്തൽ എന്നീ അഞ്ച് സ്‌തംഭങ്ങളെ ചുറ്റിപ്പറ്റിയാണ് പരിശീലനം നടക്കുന്നത്. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പറ്റുന്ന സേനയായി ഇന്ത്യൻ സൈന്യത്തെ മാറ്റുകയാണ് ലക്ഷ്യം.



