ഛത്ത് പൂജ (Chhath Puja) or സൂര്യപൂജ (Suryapooja),

0
32

ഛത്ത് പൂജ, അഥവാ സൂര്യപൂജ, സൂര്യദേവനെയും അദ്ദേഹത്തിൻ്റെ സഹോദരിയായ ഛഠി മാതയെയും ആരാധിക്കുന്ന ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ്. ഛത്ത് പൂജയുടെ ഉത്ഭവം വളരെ പുരാതനകാലത്തേക്ക് നീളുന്നു. വേദകാലത്ത് സൂര്യോപാസനയ് ക്കുള്ള പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നതാണ്. ഛത്തി ദേവി എന്നത് ഉഷാ അല്ലെങ്കില്‍ പ്രതുഷാ എന്ന സൂര്യന്റെ സഹോദരി ദേവിയെ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വാസമുണ്ട്. അവള്‍ ജീവജാലങ്ങളുടെ ദൈഹിക-മാനസിക ശുദ്ധിക്കും ശക്തി ക്കും കാരണമാകുന്നു എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഛത്ത്പൂജ നാലുദിവസം നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവമാണ്.

  1. നഹായ് ഖായ്– ആദ്യദിവസം വ്രതം ആചരിക്കുന്നവര്‍ ശുദ്ധജലത്തില്‍ സ്‌നാനമാടുകയും അന്നം പാചകം ചെയ്യുകയും ചെയ്യുന്നു. ആഹാരത്തില്‍ ശുദ്ധതക്കും സത്വഗുണത്തിനും പ്രധാന്യം നല്‍കുന്നു.
  2. ലോഹണ്ഡാ ഖര്നാ– രണ്ടാമത്തെ ദിവസം സൂര്യനു നേര്‍ച്ചയായി പായസം, പൂരി തുടങ്ങിയവ പാകം ചെയ്തു പൂജ നടത്തുന്നു.
  3. സന്ധ്യാ അര്ഘ്യം– മൂന്നാം ദിവസം അസ്തമയ സൂര്യനെ നദിയിലോ കായലിലോ പുഴയിലോ കുളത്തിലോ നില്‍ക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും മണ്ണ് കിണ്ണങ്ങളിലോ താമ്രപാത്ര ങ്ങളിലോ വിളക്കുകള്‍ തെളിച്ച് സൂര്യനെ നമസ്‌കരിക്കുന്നു.
  4. ഉഷ അര്ഘ്യ– നാലാം ദിവസം ഉദയസൂര്യനു അര്‍ഘ്യം സമര്‍പ്പിച്ച് വ്രതം അവസാനിപ്പിക്കുന്നു. ഇതോടെ ഉപവാസം പൂര്‍ത്തിയാകും.

ഛത്ത്പൂജ ശരീരശുദ്ധിയും മനസ്സിന്റെ ഏകാഗ്രതയും വളര്‍ത്തുന്ന ഒരു യോഗമാണ്. സൂര്യനിലേക്കുള്ള ദീര്‍ഘനേരം ധ്യാനം ശരീരത്തിലെ ഊര്‍ജ പ്രവാഹം ക്രമീകരിക്കുകയും പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവാഹകമായും ഈ പൂജ കണക്കാക്കപ്പെടുന്നു. ഛത്ത്പൂജ ഒരു മതാചാരം മാത്രമല്ല, പ്രകൃതിയോടും പ്രകാ ശത്തോടും മനുഷ്യന്‍ പ്രകടിപ്പിക്കുന്ന ആഴത്തിലുള്ള കൃതജ്ഞതയാണ്. സൂര്യദേന്റെ കിരണങ്ങള്‍ മനുഷ്യ ജീവിതത്തിന് നല്‍കുന്ന പോസിറ്റീവ് ഊര്‍ജത്തെ ഓര്‍മ്മപ്പെടുത്തുന്ന അതുല്യമായ ഉത്സവമാണിത്.  ഛത്ത് പൂജയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ :

  • അർഥം:ഛത്ത് പൂജ എന്നാൽ സൂര്യപൂജ അല്ലെങ്കിൽ സൂര്യഷഷ്ഠി വ്രതം എന്നാണ് അർഥം.
  • ആരാധന:ഈ നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഭക്തർ സൂര്യഭഗവാനെയും ഛഠി മാതയെയും ആരാധിക്കുന്നു. ആരോഗ്യം, സമൃദ്ധി, സന്താനലബ്ധി എന്നിവ നേടാനാണ് ഇത് ചെയ്യുന്നത്.
  • വ്രതം:ഭക്തർ, പ്രത്യേകിച്ച് സ്ത്രീകൾ, 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കഠിനമായ ഉപവാസം അനുഷ്ഠിക്കുന്നു. ചിലപ്പോൾ വെള്ളം പോലും കുടിക്കാതെയാണ് ഈ വ്രതം.
  • പ്രധാന ചടങ്ങുകൾ:
    • പുണ്യനദികളിലോ ജലാശയങ്ങളിലോ ഭക്തർ കുളിക്കുന്നു.
    • അസ്തമയ സൂര്യനും ഉദയ സൂര്യനും അർഘ്യം (വെള്ളം) സമർപ്പിക്കുന്നു.
    • തേക്കുവാ, കരിമ്പ്, പഴങ്ങൾ തുടങ്ങിയ പ്രത്യേക വഴിപാടുകൾ മുളകൊണ്ടുള്ള കുട്ടകളിൽ കൊണ്ടുപോകുന്നു.
  • ആഘോഷിക്കുന്ന സ്ഥലങ്ങൾ:പ്രധാനമായും ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിൽ കൊച്ചി പോലുള്ള സ്ഥലങ്ങളിൽ ഉത്തരേന്ത്യൻ സമൂഹം ഇത് ആഘോഷിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here