പുതിയ റെക്കോര്‍ഡിട്ട് ക്രിസ്റ്റ്യാനോ..! ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹംഗറിക്കെതിരെ ഇരട്ട ഗോള്‍

0
49

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹംഗറിക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. ലിസ്‌ബണില്‍ ആവേശപ്പോരാട്ടത്തില്‍ 2-2 നാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. ടീമിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലുും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ സ്വന്തമാക്കി. ഇതോടെ മറ്റൊരു റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിലെ മുൻനിര ഗോൾവേട്ടക്കാരനായ താരം ഇപ്പോൾ 41 ഗോളുകളുമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയതിന്‍റെ റെക്കോർഡ് സ്വന്തമാക്കി. ഗ്വാട്ടിമാലയ്ക്കായി 39 ഗോളുകൾ നേടിയ കാർലോസ് റൂയിസിനെയാണ് താരം മറികടന്നത്.

യോഗ്യതാ മത്സരങ്ങളിലെ റൊണാൾഡോയുടെ പ്രകടനം ശ്രദ്ധേയമാണ്. 51 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ കളിച്ചത്. ഇതിൽ 36 മത്സരങ്ങളിലും പോർച്ചുഗൽ വിജയിച്ചു. രണ്ടുതവണ മാത്രമാണ് തോറ്റത്. 2004 സെപ്റ്റംബർ 4 ന് ലാത്വിയയ്‌ക്കെതിരെയായിരുന്നു താരത്തിന്‍റെ ആദ്യ യോഗ്യതാ ഗോൾ. അഞ്ച് വ്യത്യസ്‌ത ലോകകപ്പ് ഫൈനൽ പതിപ്പുകളിൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.

താരം ഗോളുകള്‍
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 41
കാർലോസ് റൂയിസ് (ഗ്വാട്ടിമാല) 39
ലയണൽ മെസ്സി (അർജന്‍റീന) 36
അലി ദേയി (ഇറാൻ) 35
റോബർട്ട് ലെവൻഡോവ്സ്‌കി (പോളണ്ട്) 33

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സി 36 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. അലി ദായി 35 ഗോളുകളുമായി രണ്ടാം സ്ഥാനത്തും റോബർട്ട് ലെവൻഡോവ്‌സ്‌കി 33 ഗോളുകളുമായി അഞ്ചാം സ്ഥാനത്തുമാണ്. പോർച്ചുഗലിന്‍റെ വിജയത്തിൽ റൊണാൾഡോയുടെ സ്വാധീനം വളരെ വലുതാണ്. യോഗ്യതാ മത്സരങ്ങളിൽ ആകെ 4,295 മിനിറ്റ് കളിച്ചിട്ടുള്ള അദ്ദേഹം, ഓരോ 91 മിനിറ്റിലും ശരാശരി ഒരു ഗോൾ പങ്കാളിത്തമാണ് നേടുന്നത്. അതേസമയം പോർച്ചുഗലിനെതിരെ അവസാന മിനിറ്റിലാണ് ഹംഗറി സമനില ഗോൾ സ്വന്തമാക്കിയത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു പോർച്ചുഗൽ. എന്നാൽ ഇഞ്ചുറി ടൈമിൽ ഹംഗറി ഗോൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here