വരുമാന നികുതി റിട്ടേണിന് സമർപ്പിക്കാൻ ഇനി ആഴ്‌ചകള്‍ മാത്രം, ഓർമിപ്പിച്ച് ആദായ നികുതി വകുപ്പ്

0
61

15.09.25 ന് മുമ്പ് ഇ-ഫയലിങ് പോർട്ടലിൽ 2025-26 വർഷത്തേക്കുള്ള നിങ്ങളുടെ ഐടിആർ ഫയൽ ചെയ്‌ത് ഇ-വെരിഫൈ ചെയ്യുക..

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വർഷത്തിലെ വരുമാനം ഓഡിറ്റിന് വിധേയമാക്കണമെന്ന് ആദായ നികുതി വകുപ്പ്. വരുമാന നികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാന്‍ മൂന്ന് ആഴ്‌ചകള്‍ മാത്രമെ ശേഷിക്കുന്നുള്ളുവെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്ക് എസ്എംഎസ് അയച്ചു തുടങ്ങിയിട്ടുണ്ട്.

ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്‌റ്റംബര്‍ 15 ആണ്. “ഇതുവരെ 3 കോടിയിലധികം ഐടിആറുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. 15.09.25 ന് മുമ്പ് ഇ-ഫയലിങ് പോർട്ടലിൽ 2025-26 വർഷത്തേക്കുള്ള നിങ്ങളുടെ ഐടിആർ ഫയൽ ചെയ്‌ത് ഇ-വെരിഫൈ ചെയ്യുക”. 3 ലക്ഷം വരെ വാർഷിക ശമ്പളമുള്ള വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് നിർബന്ധമാണോ എന്ന് നോക്കാം.

ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതിൻ്റെ ആവശ്യകത നികുതിദായകരുടെ മൊത്തം വരുമാനത്തെയും തെരഞ്ഞെടുത്ത നികുതി വ്യവസ്ഥയേയും ആശ്രയിച്ചിരിക്കുന്നുവെന്ന് നംഗിയ ആന്‍ഡ് കമ്പനി എൽഎൽപിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സഞ്ജോളി മഹേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. ഇ.ടി റിപ്പോർട്ട് അനുസരിച്ച്, ഒരു നികുതിദായകൻ്റെ ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധി കവിയുന്നുവെങ്കിൽ, അവർ ഒരു ഐടിആർ ഫയൽ ചെയ്യണമെന്ന് സഞ്ജോളി മഹേശ്വരി പറഞ്ഞു. പുതിയ നികുതി വ്യവസ്ഥയ്ക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷവും പഴയ നികുതി വ്യവസ്ഥയ്ക്ക് ഇത് 2.5 ലക്ഷവുമാണ്.

സഹജ്, സുഗം

  • ചെറുകിട, ഇടത്തരം നികുതിദായകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത ലളിതമായ ഫോമുകളാണ് ഐടിആർ ഫോം 1 (സഹജ്), ഐടിആർ ഫോം 4 (സുഗം) എന്നിവ.
  • വാർഷിക വരുമാനം 50 ലക്ഷം വരെ ഉള്ള വ്യക്തിക്ക് സഹജ് ഫയൽ ചെയ്യാം.
  • ഏതെങ്കിലും സ്രോതസുകളില്‍ നിന്നുള്ള പലിശ, കാർഷിക വരുമാനം, 5,000 വരെ വാർഷിക വരുമാനം എന്നിവയിൽ നിന്ന് വരുമാനം നേടുന്ന വ്യക്തിക്ക് സഹജ് ഫയൽ ചെയ്യാം.
  • വാർഷിക വരുമാനം 50 ലക്ഷം വരെ ഉള്ളതും ബിസിനസിൽ നിന്നോ ഏതെങ്കിലും പ്രൊഫഷണൽ സ്രോതസുകളിൽ നിന്നോ വരുമാനമുള്ളതുമായ വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF-കൾ), കമ്പനികൾ എന്നിവർക്ക് സുഗം ഫയൽ ചെയ്യാം.
  • ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ ലാഭമോ നേട്ടങ്ങളോ വരുമാനത്തിൽ ഉൾപ്പെടാത്ത വ്യക്തികളും എച്ച്യുഎഫ്‌കളുമാണ് ഐറ്റിആര്‍-2 ഫയൽ ചെയ്യുന്നത്.
  • 2025-ലെ ഐടിആർ ഫയലിങ് അവസാന തീയതികൾ

  • 15 സെപ്റ്റംബർ 2025 – ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികൾ, എച്ച്‌യു‌എഫ്, എ‌ഒ‌പി, ബി‌ഒ‌ഐകൾ എന്നിവർക്ക്

  • 31 ഒക്ടോബർ 2025 – അക്കൗണ്ടുകൾക്ക് ഓഡിറ്റ് ആവശ്യമുള്ള നികുതിദായകർക്ക്

    30 നവംബർ 2025 – ട്രാൻസ്‌ഫര്‍ പ്രൈസിങ് റിപ്പോർട്ടുകൾ ഉൾപ്പെടുന്ന കേസുകൾക്ക്

    31 ഡിസംബർ 2025 – പിഴയോടുകൂടിയ വൈകിയതോ പുതുക്കിയതോ ആയ റിട്ടേണുകൾക്ക്

    31 മാർച്ച് 2030 – ധനകാര്യ നിയമപ്രകാരം പുതുക്കിയ റിട്ടേണുകൾക്കുള്ള അവസാന തീയതി

    ഐടിആർ പെനാല്‍റ്റികള്‍

    1. വൈകി ഫയൽ ചെയ്യുന്നതിന് 5,000 രൂപ പിഴ.
    2. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ 1,000 രൂപ പിഴ.
    3. അടയ്ക്കാത്ത നികുതികൾക്ക് സെക്ഷൻ 234A പ്രകാരം അധിക പലിശ.
    4. ഐടിആർ നേരത്തെ ഫയൽ ചെയ്യുന്നതിൻ്റെ ഗുണങ്ങൾ

    5. വേഗത്തിലുള്ള റീഫണ്ടുകൾ – റീഫണ്ട് പ്രോസസിങ് വേഗത്തിലാക്കുന്നു.

    6. ലോൺ, വിസ അംഗീകാരങ്ങൾ – സമയബന്ധിതമായ ഫയൽ ചെയ്യൽ സുഗമമായ അംഗീകാരത്തിന് സഹായിക്കുന്നു.

    7. പിഴകൾ ഒഴിവാക്കുക – അധിക സാമ്പത്തിക ബാധ്യത തടയുന്നു.

      ആവശ്യമായ പ്രധാന രേഖകൾ

    8. ഫോം 16 (ഭാഗം എ, ബി)
    9. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പലിശ സർട്ടിഫിക്കറ്റുകളും
    10. മൂലധന നേട്ട പ്രസ്‌താവന
    11. AIS, TIS & ഫോം 26AS

LEAVE A REPLY

Please enter your comment!
Please enter your name here