ഓണത്തിനൊക്കെ നമുക്ക് പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പഴയകാല വിഭവമാണ് ആലങ്ങ (കളിയടക്ക ). ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
വറുത്ത അരിപ്പൊടി -1 കപ്പ്
ശർക്കര പാനി – 2 കപ്പ്
നെയ്യ് – 4 സ്പൂൺ
ഏലയ്ക്കാ പൊടി -1 സ്പൂൺ
തേങ്ങ കൊത്ത് -1/2 കപ്പ്
എണ്ണ – 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും നെയ്യും ഏലയ്ക്കാപ്പൊടിയും തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തതും ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതു പോലെ കുഴച്ചെടുക്കുക. ഇനി ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേയ്ക്ക് വറുത്തെടുക്കാവുന്നതാണ്. ഇതോടെ സംഭവം റെഡി.






