” മിടിപ്പിനെ ഒഴിവാക്കരുത് “,  2025 ലെ ലോക ഹൃദയ ദിന പ്രമേയം.

0
84

എല്ലാ വർഷവും സെപ്റ്റംബർ 29 ന് ആചരിക്കുന്ന ലോക ഹൃദയ ദിനം , ആഗോളതലത്തിൽ ഭീഷണിയും അപകടകരവുമായ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് പ്രധാന ലക്‌ഷ്യം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അവയുടെ അപകട ഘടകങ്ങൾ, പ്രതിരോധ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 29 ന് ലോക ഹൃദയ ദിനം ആഘോഷിക്കുന്നു.. ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ഉള്ള ഇന്ത്യൻ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രധാനമാണ്.

2025 ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം ” മിടിപ്പിനെ ഒഴിവാക്കരുത്എന്നത് സ്ഥിരമായ ഹൃദയാരോഗ്യ അവബോധത്തിന്റെയും മുൻകരുതൽ പരിചരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ്.  ഇത് എല്ലാവരുടെയും ശീലങ്ങൾ, സമ്മർദ്ദ നിലകൾ, അപകടസാധ്യതകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കാനും അവരുടെ ശരീരം അയയ്ക്കുന്ന സൂക്ഷ്മ സന്ദേശങ്ങളൊന്നും നഷ്ടപ്പെടുത്താതിരിക്കാൻ മാറ്റങ്ങൾ വരുത്താനുമുള്ള ഒരു ക്ഷണമാണ്.  1999-ൽ വേൾഡ് ഹാർട്ട് ഫെഡറേഷൻ (WHF), ലോകാരോഗ്യ സംഘടനയുമായി (WHO) സഹകരിച്ച്, ലോക ഹൃദയ ദിനം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. 1997-99 കാലഘട്ടത്തിൽ WHF പ്രസിഡന്റ് ആയിരുന്ന ആന്റണി ബയേസ് ഡി ലൂണയാണ് ഈ വാർഷിക പരിപാടിയുടെ ആശയം വിഭാവനം ചെയ്തത്.

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 18.6 ദശലക്ഷം പേരാണ് ഓരോ വര്‍ഷവും ഹൃദ്രോഗവും പക്ഷാഘാതവും കാരണം മരണമടയുന്നത്. കാര്‍ഡിയോവാസ്‌ക്യൂലര്‍ ഡിസീസസ് (സിവിഡി) അഥവാ ഹൃദ്രോഗങ്ങള്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണം. ഇതിനായുള്ള അവബോധം പകരാനാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കാനും നിയന്ത്രിക്കാനും നമ്മള്‍ ഓരോരുത്തരും സ്വീകരിക്കേണ്ട ജീവിതശൈലികളും മാറ്റങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഓരോ വര്‍ഷവും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കുന്നത്.

പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം തുടങ്ങിയ അപകട സാധ്യതകളെ നിയന്ത്രിക്കുന്നതിലൂടെ, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയില്‍ നിന്നുള്ള അകാലമരണങ്ങളില്‍ 80 ശതമാനമെങ്കിലും ഒഴിവാക്കാനാകുമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനം ആണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.  എല്ലാ രാജ്യങ്ങളിലെയും പശ്ചാത്തലങ്ങളിലെയും ആളുകളെ സിവിഡി പോരാട്ടത്തില്‍ ഒന്നിപ്പിക്കുകയും ലോകമെമ്പാടും ഹൃദയ-ആരോഗ്യകരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുകയും ആണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഈ ക്യാമ്പെനിലൂടെ ലക്ഷ്യമിടുന്നത്. ഹൃദയാരോഗ്യം മനുഷ്യന്റെ മൗലികാവകാശവും ആഗോള ആരോഗ്യനീതിയുടെ നിര്‍ണായക ഘടകവുമായ ഒരു ലോകമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ സ്വപ്നം.

ലോക ഹൃദയദിനമായ സെപ്റ്റംബർ 29-നോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസും ആസ്റ്റർ മെഡ്സിറ്റിയും ചേർന്ന് ‘ഹൃദയപൂർവ്വം‘ എന്ന പേരിൽ ഹൃദയാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നു. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ ജനങ്ങളിലെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here