നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു.
മറ്റ്പേരുകള്‍
അജമോദ(ആടിനെ സന്തോഷിപ്പിക്കുന്നത്) അജമോജം എന്നീവയാണ് അയമോദകത്തിന്റെ സംസ്കൃതനാമങ്ങള്‍. അജമോദ, ഉഗ്രഗന്ധ, ബ്രഹ്മദര്‍ഭ, യവാനിക എന്നിവയാണ് പര്യായങ്ങള്‍. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നു പറയുന്നു. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വിളിക്കാറുണ്ട്.
വിവരണം
നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം ഇതിന്റെ ഫലവും ഇതേ പേരില്‍ അറിയപ്പെടുന്നു. ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.
വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ആദികാല ഭിഷഗ്വരനായ ചരകന്റെയും സുശ്രുതന്റെയും കാലത്തുതന്നെ ഇതിനെ ഒരു ദഹനസഹായിയായി ഉപയോഗിച്ചിരുന്നു. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്.
ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. ഭക്ഷ്യവിഭവങ്ങളുടെ സൂക്ഷിപ്പുകാലം കൂട്ടാന്‍ പ്രിസര്‍ വേറ്റീവ് ആയും അയമോദകം ഉപയോഗിക്കുന്നു. ചിലര്‍ വെറ്റില മുറുക്കാനും ഉപയോഗിക്കുന്നു.
അയമോദകത്തിന്‍റെ സുഗന്ധവിളകളാണ്
സെലറി,
മല്ലി,
ജീരകം,
ഉലുവ,
പെരുംജീരകം
ഔഷധയോഗ്യഭാഗം
വിത്ത്,വേര്,ഇല
താഴെ പറയുന്ന രോഗങ്ങള്‍ക്ക് അയമോദകം ഫലപ്രദമായ ഒരു ഔഷധമാണ്.
വായുക്ഷോഭം,
വയറുകടി,
കോളറ,
അജീര്‍ണ്ണം,
അതിസാരം,
സൂതികാപസ്മാരം,
ഔഷധമായി ഉപയോഗിക്കേണ്ട വിധം
- കോളറയുടെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.
- ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
- അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് കഫം ഇളകി പോകാന്‍ സഹായകമാണ്.
- മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല്‍ മദ്യപാനം ഒരു പരിധിവരെ ഇല്ലാതാകുന്നു.
- അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്.
- .മയില്പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്പ്പൂരവുംഅയമോദകവും സമം കൂട്ടിപ്പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്.
- കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്
- ക്ഷയചികിത്സയ്ക്ക് അയമോദകത്തിന്‍ കഷായം ഉപയോഗിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വീതം അയമോദകവും ഉലുവയും ചേര്‍ത്ത് അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഈ കഷായം.
- കടുത്ത ജലദോഷം മൂലം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാന്‍ ഒരു ടീസ്പൂണ്‍ അയമോദകം ചതച്ച് ഒരു തുണിയില്‍ കെട്ടി ആവിപിടിക്കാം.ഇത്തരം കിഴി കെട്ടി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയില്‍ വെയ്ക്കുന്നതും മൂക്കടപ്പ് മാറ്റാന്‍ നല്ലതാണ്.
- ഒരുനുള്ള അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും.
ഔഷദഗുണങ്ങള്‍
മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഔഷധമാണിത്. ഒരു സുഗന്ധമസാല കൂടിയാണ് അയമോദകം. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട് വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. അയമോദകം,ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്ത്ത് കഴിച്ചാല്എത്ര വര്ധിച്ചതായ അതിസാരവുംമാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്,ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ നെയ്യുചേര്ത്ത്കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്)വര്‍ധിക്കും, ഔഷധമായിഉപയോഗിക്കുന്ന അയമോദകം ആട്ടിന്പാലില്‍ പന്ത്രണ്ട്മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കിശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്ക്കേണ്ടത്.
ആസ്തമാരോഗികള്ക്ക് ആശ്വാസം പകരുന്നലേപനൌഷധമായും ഇതുപയോഗിക്കാം. ബ്രോങ്കൈറ്റിസിനുംനല്ല മരുന്നാണ് അയമോദകം. ഉപ്പും അയമോദകവും ചേര്ത്തുതിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും തൊണ്ടയടപ്പിനുനല്ലതാണ്. കൊടിഞ്ഞിക്കും പിച്ചും പേയുംപറയുന്നതിനുമെല്ലാം ഇത് കണ്കണ്ടമരുന്നാണ്. പുളിങ്കുരുവും അയമോദകവും ചേര്ത്ത്തയ്യാറാക്കുന്ന മരുന്ന് നല്ല സെക്സ് ടോണിക്കാണ്. ഇവ തുല്യഅളവിലെടുത്ത് നെയ്യില്‍ വറുത്തുപൊടിച്ച് കാറ്റുകയറാത്തകുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ഒരുടീസ്പൂണെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്ത്ത് എല്ലാദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം,ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും. ഇത്വിലകൂടിയ മരുന്നിനേക്കാള്‍ പ്രയോജനംചെയ്യും. ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതുസഹായകമാകും. ഗര്‍ഭപാത്രം പുറത്തേക്കു തള്ളി വരുന്നതുതടയാനും അയമോദകം സഹായിക്കുന്നു. കുറച്ച്അയമോദകമെടുത്ത് ഒരു തുണിയില്‍ കിഴികെട്ടി 24 മണിക്കൂര്വെള്ളത്തില്‍ കുതിര്ത്തു വെയ്ക്കുക. പിന്നീടെടുത്ത് വെള്ളംഊറ്റിക്കളയുക. തുണിക്കഷ്ണത്തില് എണ്ണ പുരട്ടി കിഴിചൂടാക്കുക. ഈ കിഴികൊണ്ടു പുറത്തേക്കു തള്ളിവരുന്നഗര്ഭപാത്രം ഉള്ളിലേക്കു തള്ളുക. ഈ ചികിത്സ ദിവസംനാലഞ്ചു പ്രാവശ്യം ആവര്ത്തിച്ചുചെയ്യുകയാണെങ്കില്‍ പ്രയോജനം ചെയ്യും.
ഇലയുടെ ഔഷധഗുണങ്ങള്‍
അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രാവിലെയും വൈകിട്ടും ഒരാഴ്ച്ച കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നത് ആസ്മയ്ക്ക് വളരെ നല്ലതാണ്.
സംസ്കരണം
അയമോദകത്തിലൂടെ തൈമോള്‍ എന്ന എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയില്‍ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തില്‍ വേര്‍പ്പെടുത്തിയെടുത്ത് ഇന്ത്യന്‍ വിപണിയിലും വില്‍ക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയാ വേളയില്‍ ആന്റിസെപ്റ്റിക് എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. അയമോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം, എണ്ണ, തൈമോള്‍ എന്നിവ കോളറക്കുപോലും ഫലപ്രദമായ മരുന്നാണ്. തൈമോള്‍ ലായനി ഒന്നാന്തരം മൌത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകംവും കൂടിയാണ്. സന്ധിവാതം മൂലമുണ്ടാകുന്ന വേദനക്ക് അയമോദകത്തില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നാന്തരം മരുന്നാണ്. വേദനയുള്ള ഭാഗത്ത് ഈ എണ്ണ പുരട്ടി തിരുമ്മിയാല്‍ വതി. അയമോദകം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു വേദനയുള്ള സന്ധികളില്‍ പുരട്ടുന്നതും നല്ലതാണ്.
ചര്‍മ്മ രോഗങ്ങള്‍ക്ക് അയമോദകം വളരെ ഉത്തമമാണ്
ത്വക്ക് രോഗങ്ങള്ക്ക് ഇത് ആശ്വാസം പകരുകയുംചെയ്യുന്നു. പുഴുക്കടി, ചൊറി തുടങ്ങിയ ചര്മ്മരോഗങ്ങള്ക്കുപറ്റിയ മരുന്നാണ് അയമോദകം. ഇതു മഞ്ഞള്‍ ചേര്ത്തരച്ച്പുരട്ടുന്നത് ചര്മ്മരോഗങ്ങള്ക്ക് നല്ലതാണ്.








