മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാം…? രോഗികൾക്ക് ആശ്വാസം

0
113

ഛത്തീസ്‌ഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ അധ്യാപകൻ ഡോ രാമവാലിയ നയിക്കുന്ന ഗവേഷണ സംഘമാണ് ആശ്വാസ്യകരവുമായ കണ്ടെത്തലിന് പിന്നിൽ.

ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏവർക്കും പരിചിതവുമായ ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ദിവസവും പ്രമേഹത്തിൽ നിന്ന് മുക്തി നേടാനുള്ള വിവിധ മാർഗങ്ങളാണ് നാം തേടിക്കൊണ്ടിരിക്കുന്നത്. പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ഛത്തീസിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്. പ്രമേഹം കണ്ടെത്തിയതിനു ശേഷം കുറഞ്ഞത് മൂന്നു മാസത്തേയ്ക്ക് മരുന്നുകളുടെ ഉപയോഗമില്ലാതെ രക്തത്തിലെ പഞ്ചസാരയുടെ സാധാരണ അളവ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.

പതിറ്റാണ്ടുകളായി ടൈപ്പ് 2 പ്രമേഹമാണ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായും ഏറിയും കുറഞ്ഞും നിൽക്കുന്നതുമായി കണ്ടെത്തിയിരിക്കുന്നത്. നിത്യേനയുള്ള മരുന്നുപയോഗം, ചിട്ടകളടങ്ങിയ ഭക്ഷണ നിയന്ത്രണം, ജീവിതശൈലിയിൽ വരുത്തേണ്ട പെട്ടന്നുള്ള മാറ്റം എന്നിവ ടൈപ്പ് 2 പ്രമേഹത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത്രയൊന്നും ബുദ്ധിമുട്ടുകളില്ലാതെ ഇവയ്ക്ക് കൃതൃമായ പരിഹാരമാണ് ഛത്തീസിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികൾക്ക് ആശ്വാസം പകരുകയാണ് ഈ കണ്ടെത്തൽ.

‘റിമിഷൻ’ എന്ന പദമാണ് പഠിതാക്കൾ പ്രയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തേയ്ക്ക് പ്രമേഹ സംബന്ധിയായ മരുന്നുകളൊന്നും ഉപയോഗിക്കാതെ സാധാരണ പഞ്ചസാരയുടെ അളവിലേയ്ക്ക് എത്താമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ത്യയിൽ വളരെ വേഗം ക്രമാതീതമായി ഉയരുകയാണെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.

തെരഞ്ഞെടുത്ത പ്രമേഹ ബാധിതരിൽ നടത്തിയതാണ് ഈ പഠനം. മൂന്ന് മാസത്തിനു ശേഷം രോഗികളുടെ ശരീര കൊഴുപ്പിൽ 51 ശതാമനം മാറ്റം സംഭവിച്ചതായി കണ്ടെത്തി. പാൻക്രിയാറ്റിക് കൊഴുപ്പിൽ 48 ശതമാനം വരെ കുറവുണ്ടായതായി പഠനത്തിൽ തെളിഞ്ഞു. ഈ കണ്ടെത്തൽ സ്വാഭാവിക പ്രമേഹ നിയന്ത്രണത്തിനും ഇൻസുലിൻ ഉത്പാദനത്തിലും നിർണായക പങ്ക് വഹിക്കുന്നു.

ഗ്ലൂക്കോടേക്‌സിസിറ്റി (ബീറ്റാ കോശങ്ങളെ വളരെയധികം നശിപ്പിക്കാൻ കാരണമായവ), ലിപ്പോടോക്‌സിസിറ്റി (ഇൻസുലിൻ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരുതരം കൊഴുപ്പ് അടിഞ്ഞുകൂടൽ) ഇവയാണ് പ്രമേഹമുണ്ടാകാനുള്ള കാരണമെന്ന് പഠനത്തിൽ കണ്ടെത്തി. സ്വാഭാവികമായ മാറ്റത്തിൽ പാൻക്രിയാസ് പ്രവർത്തനത്തിൽ ഇടവേള ലഭിക്കുന്നതിനാലാണ് പ്രമേഹം കുറയുന്നതെന്ന് പഠനത്തിൽ വ്യക്തമായി. രോഗമുക്തി നേടിയവരില്‍ മെച്ചപ്പെട്ട ഇൻസുലിൻ ഉത്പാദനം നടക്കുന്നതായി കണ്ടെത്തി.

പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ലിരാഗ്ലൂറ്റൈഡ് എന്ന മരുന്നുപയോഗിക്കുന്നവർക്ക് ചെറിയ ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി കണ്ടെത്തിയതായി പഠനം പറയുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here