കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു.
മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ആക്കി മുട്ടുകാലിൽ കെട്ടിവെച്ച നിലയിലായിരുന്നു സ്വർണം.