മ​റ​യൂ​രി​ൽ യു​വ​തി​ വെ​ടി​യേറ്റ് മരിച്ചു; ബന്ധു കസ്റ്റഡിയിൽ

0
121

ഇടുക്കി: മറയൂരില്‍ യുവതിയെ ബന്ധു വെടിവച്ചു കൊന്നു. പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകനാണ് വെടിവച്ചത്. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.

ഇന്നലെ രാത്രി ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും സഹോദരിയുടെ മകൻ നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചന്ദനത്തടി മുറിച്ചു കടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here