തിരുവനന്തപുരം: കോവിഡ് ബോധവത്കരണത്തിനായി ഭാഗമായി പോലീസുകാർ മാവേലി വേഷം കെട്ടണമെന്ന നിർദേശം പിൻവലിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. പോലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടതില്ല. വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
മാവേലിയുടെ വേഷം കെട്ടി പ്രധാന ജംഗ്ഷനുകളില്‍ കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇതിനെതിരേ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷണറുടെ പുതിയ നിര്‍ദേശം.