പ്രേംനസീര്‍ സുഹൃത് സമിതി ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ജഗദീഷിന് ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം

0
24
പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കും. 10,001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും ചേർന്നതാണ് പുരസ്‌കാരം. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാ ശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം – മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം – ഉരുള്‍, മികച്ച സംവിധായകന്‍ – മുസ്തഫ (മുറ) മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ – മമ്മി സെഞ്ച്വറി (ഉരുള്‍), മികച്ച നടന്‍ – വിജയരാഘവന്‍ (കിഷ്‌കിന്ധാകാണ്ഡം), മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), ക്യാരക്ടര്‍ റോളിലെ മികച്ച നടന്‍ – കോട്ടയം നസീര്‍ (വാഴ), ക്യാരക്ടര്‍ റോളിലെ മികച്ച നടി – ചിന്നു ചാന്ദ്‌നി നായര്‍ (ഗോളം), മികച്ച പെര്‍ഫോര്‍മന്‍സ് നടന്‍ – റഫീക്ക് ചൊക്ലി (ഖണ്ഡശഃ).

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ – ഋതു ഹാറൂണ്‍ (മുറ), ആവണി രാകേഷ്, (കുറിഞ്ഞി), മികച്ച തിരക്കഥാകൃത്ത് – ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), മികച്ച ഗാനരചന – വിവേക് മുഴക്കുന്ന് (തണുപ്പ്), മികച്ച സംഗീത സംവിധായകന്‍ : രാജേഷ് വിജയ് (മായമ്മ), മികച്ച ഗായകര്‍ എം .രാധാകൃഷ്ണന്‍ (ജമാലിന്റെ പുഞ്ചിരി), സജീര്‍ കൊപ്പം (ചിത്രം – വയസ്സെത്രയായി മൂപ്പത്തി), മികച്ച ഗായിക – അഖില ആനന്ദ് (മായമ്മ), മികച്ച ക്യാമറാമാന്‍- ഷെഹ്‌നാദ് ജലാല്‍ (ഭ്രമയുഗം), മികച്ച ചമയം – സുധി സുരേന്ദ്രന്‍ (മാര്‍ക്കോ), മികച്ച സിനിമ – നാടക കലാപ്രതിഭ – ആര്‍.കൃഷ്ണരാജ് എന്നിവര്‍ക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here