കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷ പ്രവർത്തനത്തെ പ്രശംസിച്ചു മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് നൽകിയ ഇ-മെയിൽ സന്ദേശത്തിനു മറുപടിയായാണ് മനേക ഗാന്ധിയുടെ പ്രതികരണം.
“കരിപ്പൂർ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയത് . ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നു.” – എന്നായിരുന്നു മേനക ഗാന്ധി എം പി യുടെ ഇമെയിൽ സന്ദേശം.
വിമാനാപകടം നടന്ന സമയത്ത് കോവിഡ് പശ്ചാത്തലം പോലും നോക്കാതെയായിരുന്നു പ്രദേശവാസികളുടെ രക്ഷാ പ്രവർത്തനം . ഇത് വിശദീകരിച്ച് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മേനക ഗാന്ധിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മനേക ഗാന്ധി മലപ്പുറത്തെ പ്രശംസിച്ചത്.