നാല് ദിവസത്തിന് ശേഷം സ്വര്‍ണവില താഴേക്ക്, ആശ്വസിക്കാറായോ? ഇന്നത്തെ പവന്‍വില അറിയാം

0
15

സ്വര്‍ണ വില കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് ഉയരത്തില്‍ പറക്കുകയാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഇപ്പോള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ കുതിപ്പ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ആഗോളതലത്തില്‍ സാമ്പത്തിക മേഖലയില്‍ സംജാതമായിരിക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തിയതും അദ്ദേഹം വിദേശനയത്തില്‍ മാറ്റം വരുത്തിയതുമെല്ലാമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണി ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരയുദ്ധത്തിന് വഴി തെളിയിച്ചിരുന്നു. ഇതോടെ സുരക്ഷിതമായ ആസ്തി എന്ന നിലയിലേക്ക് നിക്ഷേപകര്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു

ഇന്ന് സ്വര്‍ണ വിലയില്‍ എന്ത് തരം മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് നോക്കാം. കഴിഞ്ഞ നാല് ദിവസമായി വര്‍ധിച്ചിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്നലെ റെക്കോഡ് നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വിലയില്‍ 40 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 8310 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഇന്ന് 8270 ആയി കുറഞ്ഞു.

ഇന്നലെ പവന്‍ പൊന്നിന് 66480 രൂപയായിരുന്നു വില. ഇത് 320 രൂപ കുറഞ്ഞതോടെ 66160 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. വില കുറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന ഇടിവ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടില്ല. വിവാഹാവശ്യത്തിന് എല്ലാവരും ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നത്. ഇത് ചെലവ് കൂട്ടുന്ന പരിപാടിയാണ്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര.

LEAVE A REPLY

Please enter your comment!
Please enter your name here