കാസർഗോഡ് നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തി

0
98

കാസർകോട്: കാസർഗോഡ് നിന്നും കാണാതായ സഹോദരിമാരെ കണ്ടെത്തി. മീഞ്ച പഞ്ചായത്തിലെ മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കണ്ടെത്തിയത്. വോർക്കാടി പഞ്ചായത്തിലെ ബജെയിലെ ബന്ധുവീട്ടിനടുത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്. സഹോദരന്‍റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി ഇവർ വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here