പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയായിരുന്നു അനക്സ് കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടുത്തമുണ്ടായത്.
സംഭവത്തെ തുടർന്ന് ഏഴ് അഗ്‌നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ പടർന്നു പിടിക്കുന്നതിന് മുൻപ് തന്നെ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.