ഈരാറ്റുപേട്ടയിൽ വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

0
51

ഈരാറ്റുപേട്ടയിൽ വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ പി എ ഇർഷാദിനെ(50)യാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കളുമായി വണ്ടൻമേട് പൊലീസ് ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ പിടികൂടിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇർഷാദിന്റെ ഉടമസ്ഥതയിലുള്ള നടക്കൽ കുഴിവേൽ ഭാഗത്തുള്ള കെട്ടിടം ഷിബിലി വാടകയ്ക്ക് എടുത്തിരുന്നതായി കണ്ടെത്തി.ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നും 2,604 ജലാറ്റിൻ സ്റ്റിക്കുകൾ, 18,999 ഡിറ്റണേറ്ററുകൾ, 3350 മീറ്റർ സേഫ്റ്റി ഫ്യൂസ്, ഒരു എയർഗൺ തുടങ്ങിയവ കണ്ടെടുത്തു.

ഇതിനുപിന്നാലെയാണ് കെട്ടിട ഉടമ ഇർഷാദിനെ അറസ്റ്റ് ചെയ്തത്.ഈരാറ്റുപേട്ട എസ് ഐ വി എൽ ബിനു, എൻ സന്തോഷ് കുമാർ, ടോജൻ എം തോമസ്, ആന്റണി മാത്യു, ഗിരീഷ്, സിപിഒ വി ആർ ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇർഷാദിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here