ശ്രീലങ്കയില്‍ (Sri Lanka) സാമ്പത്തിക മാന്ദ്യം (Economic Crisis) രൂക്ഷമാകുന്നു. അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുതിച്ചുയരുകയാണ്. ഇതോടെ നിരവധിയാളുകള്‍ ലങ്ക വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 23ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 ശ്രീലങ്കന്‍ സ്വദേശികളെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് അഭയാര്‍ത്ഥികളില്‍ ഒരാളായ ശിവശങ്കരി പറഞ്ഞത്. മാര്‍ച്ച് 22ന് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് ശ്രീലങ്കന്‍ സ്വദേശികളെ രാമേശ്വരത്തിന് സമീപത്ത് നിന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരുന്നു.
അരിയും, എണ്ണയും, പെട്രോളും ഉള്‍പ്പെടയുള്ള വസ്തുക്കള്‍ക്ക് ശ്രീലങ്കയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നും ഒരു കിലോ അരിയ്ക്ക് 250 – 300 രൂപയാണ് ഈടാക്കുന്നതെന്നും മറ്റൊരു അഭയാര്‍ത്ഥിയായ ശിവ പറഞ്ഞു. ലങ്കയിലെ സാമ്പത്തിക പ്രതിസന്ധി അയവില്ലാതെ തുടരുകയാണെങ്കില്‍ 2000 മുതല്‍ 4000 വരെ അഭയാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.