വയനാട് പുനരധിവാസം: മൂന്നാം ഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു;

0
36

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുളള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ പട്ടികയിൽ 70 കുടുംബങ്ങളാണുള്ളത്. വാർഡ് 11 ൽ നിന്ന് 37 കുടുംബങ്ങളും വാർഡ് 10ൽ നിന്ന് 18 കുടുംബങ്ങളും വാർഡ് 12 ൽ നിന്ന് 15 കുടുംബങ്ങളും പട്ടികയിൽ ഇടം പിടിച്ചു.

സുരക്ഷിതമല്ലാത്ത മേഖലയ്ക്ക് പുറത്ത് 50 മീറ്റർ പരിധിയിലുള്ള ഒറ്റപ്പെട്ട കുടുംബങ്ങളാണ് ലിസ്റ്റിലുളളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മാര്‍ച്ച് 17നകം വ്യക്തത വരുത്താനാണ് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here