തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠൻ(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു മണികണ്ഠൻ.