രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍

0
60

യനാട് എംപി രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎൽഎ. രാഹുലിൻ്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു എംഎൽഎയുടെ പ്രസംഗം.

നെഹ്‌റു കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ. ഗാന്ധി എന്ന പേര് ഒപ്പം ചേർത്ത് പറയാൻ സാധിക്കാത്ത ഒരു നാലാംകിട വ്യക്തിയായി രാഹുൽ ഗാന്ധി മാറി. നെഹ്റു കുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയ്ക്ക് ഇങ്ങനെ പറയാനോ പ്രവർത്തിക്കാനോ സാധിക്കുമോ?

ആ കുടുംബത്തില്‍ നിന്നുളളയാളാണോ രാഹുല്‍ എന്ന് തനിക്ക് സംശയമുണ്ട്. ഇന്ദിര ഗാന്ധിയുടെ പേരക്കുട്ടിയായി വളരാനുള്ള ഒരർഹതയും രാഹുലിന് ഇല്ല. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ.

രാഹുൽ ഗാന്ധി മോദിയുടെ ഏജൻ്റാണോ എന്ന് പോലും സംശയിക്കണം. ദേശീയ രാഷ്ട്രീയം പരിശോധിച്ചാൽ അത് വ്യക്തമാകും. കെ സി വേണുഗോപാലിൻ്റെ കൈയ്യിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിച്ച് നാടാകെ കുട്ടിച്ചോറാക്കിയെന്നും പി വി അൻവർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here