പാമ്പുകടിയേറ്റുള്ള മരണം ദുരന്ത നിവാരണ നിയമത്തിൻ്റെ പരിധിയിൽ; നാലുലക്ഷം രൂപ സഹായം

0
51

മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി.

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കും. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും.

പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് വനം വകുപ്പ് പ്രത്യേക ശിപാർശ നൽകിയത്. സംസ്ഥാനത്ത് 2011 മുതൽ 2025 ജനുവരി വരെ പാമ്പുകടിയേറ്റ് മരിച്ചത് 1149 പേരാണ്. വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം രൂപ ധനസഹായം തുടരും. പുതിയ തീരുമാനം ബാധിക്കുക വനത്തിന് പുറത്തുള്ള മരണങ്ങൾക്ക്.

പുതിയ തീരുമാനം ബാധിക്കുക വനത്തിന് പുറത്തുള്ള മരണങ്ങൾക്ക്. തേനീച്ച ആക്രമണവും ദുരന്ത നിവാരണ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരാൻ ആലോചന. ഇക്കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here