കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. 39,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ എത്തിയിരുന്നു.