പമ്പ മണൽകടത്തൽ ; വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

0
99

തിരുവനന്തപുരം: പ്രളയ സാധ്യതയെ തുടർന്ന് പമ്പ നദിയിൽ നിന്നും മണൽ വാരിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അഴിമതികളിൽ അന്വേഷണം നടത്തേണ്ട വിജിലൻസിനെ സർക്കാർ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലൻസ്. ഒരുപരാതിയിലും വിജിലൻസ് ഇപ്പോൾ അന്വേഷണം നടത്തുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here