എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

0
38

എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്.

സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു.നേരത്തെ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ മെഹബൂബ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറി എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here