കേരളത്തിൽ 40 വർഷത്തിനിടെ തൊഴിൽ സമരങ്ങൾ 94 ശതമാനം കുറഞ്ഞെന്ന് പഠനം

0
52

കേരളത്തിൽ 40 വർഷത്തിനിടയിൽ തൊഴിൽ സമരങ്ങൾ 94 ശതമാനം കുറഞ്ഞെന്ന് പഠനം. ധനവകുപ്പിന് കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പി പി ആർ ഐ )നടത്തിയ പഠനമാണ് കേരളത്തിൽ തൊഴിൽ പ്രക്ഷോഭങ്ങൾ വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്ന് കാണിക്കുന്നത്. 2023ൽ രാജ്യത്തെ ഈസ് ഓഫ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരളം.കേരളത്തിൽ നിക്ഷേപങ്ങൾ വരാത്തതിന് ഇനി തൊഴിൽ പ്രക്ഷോഭങ്ങളെ പഴി പറയേണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1960-70 കാലത്ത് വലിയതരത്തിലുള്ള തൊഴിൽ പ്രക്ഷോഭങ്ങൾക്കായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്. എന്നാൽ 2018 ആയപ്പോഴേക്കും ഇതിന്റെ തോത് ഗണ്യമായി കുറഞ്ഞു. വെറും ഏഴ് തൊഴിൽ സമരങ്ങൾ മാത്രമാണ് 2018ൽ കേരളത്തിൽ നടന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here