അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് മുക്തനായ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രി സ്ഥാനം വഹിച്ച ഗൊഗോയ് നരസിംഹ റാവും മന്ത്രി സഭയിലും അംഗമായിരുന്നു.
2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും തരുണ്‍ ഗൊഗോയ് തന്നെയാണ്. 1934 ഒക്ടോബര്‍ 11ന് ജനനം.
1968ല്‍ ജോര്‍ഹത് മുനിസിപ്പല്‍ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി.1986ലും 1996ലും അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി. 1997ല്‍ മാര്‍ഗരിറ്റ മണ്ഡലത്തില്‍നിന്ന്നിന്ന് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ ടിറ്റബര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.