മലയാളികളുടെ പ്രിയ താരമായ നവ്യ നായരുടെ മകന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ താരം പങ്ക് വച്ചിരുന്നു. ജന്മ ദിന സമ്മാനമായി ആപ്പിൾ വാച്ച് സീരീസ് 6 ആണ് നൽകിയത്. മകൻ സായ് സർപ്രൈസ് സമ്മാനം തുറന്നു നോക്കുന്ന വീഡിയോയും പങ്കു വച്ചിരുന്നു.
അമ്മാവനായ കെ . മധു സംവിധാനം ചെയ്ത ‘ഇഷ്ടം” എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. നന്ദനം എന്ന ചലച്ചിത്രം 2002 ൽ പുറത്തിറങ്ങിയതോടെ തരാം ശ്രദ്ധേയയായി. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന “ഒരുത്തി” എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചു വരവ് . ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാ പാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.