സ്വന്തമായി പാർട്ടി രൂപീകരിക്കുമ്പോൾ സിപിഎം പിന്തുണയോടെ വിജയിച്ച എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ.
നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അത് സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ വിമർശിച്ചു.
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുന്നത് ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്നും ആളുകൾക്ക് ജീവനിൽ കൊതിയില്ലേയെന്നും പിവി അൻവർ പറഞ്ഞു.