തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ അതിക്രമങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവരാണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫേസ്ബക്ക് പോസ്റ്റുകളും മറ്റും സോഷ്യൽ മീഡികളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ സൈബർ ഡോം അന്വേഷണം പ്രഖ്യാപിച്ചത്.