ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനിടെ 53,601 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. തിങ്കളാഴ്ച മാത്രം 871 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 45,257 ആയി ഉയർന്നു.15,83,489 പേർ രോഗമുക്തരായി. 6,39,929 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ കൂടുന്നത് ആശങ്ക വർധിക്കുന്നുണ്ട്.തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 9,181 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 5,24,513 ആയി. ഇവിടെ മരണ സംഖ്യ 18,050 ആയി ഉയർന്നു.