ലൈഫ് മിഷൻ പദ്ധതിയുടെ പരസ്യത്തിനും ധൂർത്ത്; കരാർ നൽകിയത് 15 ലക്ഷത്തിന്

0
117

ഭൂരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ പരസ്യത്തിനും കണ്‍സള്‍ട്ടന്‍സി. ബി.വേള്‍ഡ് കോര്‍പറേറ്റ് സൊലൂഷന് 15 ലക്ഷത്തിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് പരസ്യവും കണ്‍സള്‍ട്ടന്‍സി വഴി നല്‍കിയുള്ള ധൂര്‍ത്ത് നടക്കുന്നത്.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വീടു വെച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ് പദ്ധതി. വീടു ലഭിക്കുന്നവരെ ചെറിയ വീഡിയോ, പരസ്യം എന്നിവയിലൂടെ പൊതുജനമധ്യത്തിലേക്ക് പരസ്യത്തിലൂടെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് പരസ്യ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17,01,105 രൂപയ്ക്ക് ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റ് എന്ന കമ്പനി കരാര്‍ നേടി. ബി വേള്‍ഡ് കോര്‍പറേറ്റ് സൊല്യൂഷന് കീഴിലുള്ളതാണ് ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്.

എന്നാല്‍, ലൈഫ് മിഷന്‍ സി.ഇ.ഒ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മൂന്നു ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി കരാര്‍ കുറച്ച് ഇവര്‍ കരാര്‍ എടുക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപ ആദ്യഗഡുവായി നല്‍കി.ടെണ്ടര്‍ വിളിച്ചാണ് കണ്‍സള്‍ട്ടന്‍സിയെ തി്രഞ്ഞെടുത്തതെന്നു ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ് പറയുന്നു. നേരത്തെ പദ്ധതിയ്ക്കായും പതിനാലു കോടി രൂപയ്ക്ക് ചെന്നൈ ആസ്ഥാനമായ കമ്പനിയ്ക്ക് പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരുന്നു. നേരത്തെ യു.എ.ഇയിലെ റെഡ് ക്രസന്‍റ് അതോറിറ്റി ലൈഫ് മിഷനു നല്‍കിയ 20 കോടി രൂപയില്‍ നിന്നു ഒരു കോടി രൂപ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് കിട്ടിയെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here