ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. മഴ നിയമപ്രകാരമാണ് ഓസ്‌ട്രേലിയയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 140 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 11.2 ഓവറില്‍ 2 വിക്കറ്റിന് 100 റണ്‍സാണ് നേടിയത്. ഇതോടെ ശക്തമായ മഴയെത്തി.
പിന്നീട് മഴ നിയമപ്രകാരം ഓസ്‌ട്രേലിയയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്‍സിദ് ഹസന്‍ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പന്തില്‍ തന്‍സിദ് ഹസന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.