ആംആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി

0
44

ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. ഏഴ് എം.എൽ.എമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന് അയച്ച രാജി കത്തിൽ കെജ്രിവാളിലും പാർട്ടിയിലുമുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് രാജിവെക്കുന്നതെന്ന് എംഎൽഎ ഭാവന ഗൗർ പറഞ്ഞു.

ത്രിലോക്പുരി എംഎൽഎ രോഹിത് മെഹ്‌റൗലിയ, ജനക്പുരി എംഎൽഎ രാജേഷ് ഋഷി, കസ്തൂർബാ നഗർ എംഎൽഎ മദൻ ലാൽ, മെഹ്‌റൗളി എംഎൽഎ നരേഷ് യാദവ് എന്നിവരും ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചു. ആദർശ് നഗറിൽ നിന്നുള്ള പവൻ ശർമ്മ, ബിജ്വാസനിൽ നിന്നുള്ള ബിഎസ് ജൂൺ എന്നിവരാണ് പാർട്ടി വിട്ട മറ്റ് രണ്ട് എഎപി നിയമസഭാംഗങ്ങൾ.

2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഎപി പാർട്ടി ടിക്കറ്റ് നൽകാത്തവരാണ് ഈ എംഎൽഎമാരെല്ലാം. ഈ മണ്ഡലങ്ങളിലെല്ലാം പുതുമുഖങ്ങളെയാണ് പാർട്ടി മത്സരിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here