നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠി.

0
74

നിലവില്‍ നാവികസേന ഉപമേധാവിയാണ്1964 മേയ് 15 ന് ജനിച്ച ത്രിപാഠി 1985 ജൂലൈ 1 നാണ് ഇന്ത്യന്‍ നേവിയില്‍ പ്രവേശിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തിന് 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്.

നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ നിയമനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡറാണ്

വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലീറ്റ് ഓപ്പറേഷന്‍സ് ഓഫീസര്‍, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നെറ്റ്വര്‍ക്ക് സെന്‍ട്രിക് ഓപ്പറേഷന്‍സ്, ന്യൂ ഡല്‍ഹിയിലെ നേവല്‍ പ്ലാനുകളുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ വിവിധ സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ഈസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ആയി സേവനമനുഷ്ഠിച്ചു. ഏഴിമല നാവിക അക്കാദമിയുടെ കമാന്‍ഡന്റായും സേവനമനുഷ്ഠിച്ചു.

രേവ സൈനിക് സ്‌കൂള്‍, എന്‍ഡിഎ ഖഡക്വാസ്ലയിലും പഠനം. ഗോവയിലെ നേവല്‍ വാര്‍ കോളജിലും യുഎസിലെ നേവല്‍ വാര്‍ കോളജിലും ആണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

വ്യാഴാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here