തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ചു.

0
41

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here