കാബൂൾ: അഫ്ഗാനിസ്ഥാനിലെ മപർവാനിൽ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുകയായിരുന്നു തദ്ദേശീയരെ താലിബാൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയ നിലയിൽ. വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു.
ഇതിനിടെ മേഖലയിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുകയാണ്. നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നിരിക്കുകയാണ്.