നവജാത ശിശു മരണം കുറവ് കേരളത്തില്‍ -മന്ത്രി വീണ ജോര്‍ജ്.

0
45

ടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന് കാരണം.

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മള്‍ട്ടി സ്പെഷാലില്‍റ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ആശുപത്രിയില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ്, എം.എല്‍.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,എം.എസ്.അരുണ്‍കുമാർ,ഡോ.സുജിത് വിജയൻ പിള്ള, ജില്ല മെഡിക്കല്‍ ഓഫിസർ ഡോ.എല്‍. അനിതാകുമാരി എന്നിവർ വിവിധ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.എസ്.പാപ്പച്ചൻ ,സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, എ.പി.ജയൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. അജിത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസീധരൻ പിള്ള, ജില്ല പഞ്ചായത്ത് അംഗം ശ്രീന ദേവി കുഞ്ഞമ്മ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി.സന്തോഷ്, ലൈഫ് ലൈൻ സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി, ഡയറക്ടർമാരായ ഡെയ്സി പാപ്പച്ചൻ, ഡോ സിറിയക് പാപ്പച്ചൻ,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം.ഹമീദ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here