ലോകത്ത് ഏറ്റവും ഭയാനകവും എന്നാല്‍ സാധാരണവുമായ ഒരു രോഗമാണ് ക്യാന്‍സര്‍. മാറിയ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത വണ്ണം തുടങ്ങിയവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്.
അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. സോസേജുകള്‍… സോസേജുകള്‍ പോലെ ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
2. ബീഫ്… ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
3. മധുരം… പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
4. ഉപ്പിലിട്ട ഭക്ഷണങ്ങള്‍… ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും വയറിലെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
5. മദ്യം… അമിതമായി മദ്യപിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ മദ്യപാനവും കുറയ്ക്കുക.