ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്.

0
61

2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ.

എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്തള്ളിയാണ് 36 കാരനായ മെസ്സി പുരസ്കാരം സ്വന്തമാക്കിയത്.

2022 ഡിസംബർ 19 മുതൽ ഒരു വർഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയ്ക്കാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രിപ്പിൾ കിരീടനേട്ടത്തിൽ എത്തിച്ചത് പുരസ്കാരത്തിന് അർഹനാക്കി. സറീന വെയ്ഗ്മാൻ തുടർച്ചയായ രണ്ടാം വർഷവും മികച്ച വനിതാ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ഗിൽഹെർം മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എഡേഴ്സണ്. മേരി ഇയർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. മാർട്ടയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here